കമ്പിൽ:-പാട്ടയം ശാഖ മുസ്‌ലിം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വി. കെ. അബ്ദുൽ ഖാദർ മൗലവി അനുസ്മരണവും, പ്രാർത്ഥന സദസ്സും നടന്നു.
ശാഖ മുസ്‌ലിം ലീഗ് പ്രസിഡന്റ എം. പി. കമാലിന്റെ അദ്ധ്യക്ഷതയിൽ പഞ്ചായത്ത് ലീഗ് സെക്രട്ടറി സയ്യിദ് ആറ്റകോയ തങ്ങൾ ഉത്ഘാടനം നിർവ്വഹിച്ചു. സയ്യിദ് അലി ഹാഷിം ബഅലവി തങ്ങൾ പ്രാർത്ഥനക്ക് നേതൃത്വം നൽകി. പഞ്ചായത്ത് ലീഗ് വൈസ് പ്രസിഡന്റ മുനീർ മേനോത്ത്, ഹാഷിം മാസ്റ്റർ, നാസർ എം, ജാബിർ പാട്ടയം, ബഷീർ ടി.പി. ആബിദ് മാസ്റ്റർ എന്നിവർ സംസാരിച്ചു.