മാണിയൂർ ചെറുവത്തലയിൽ ശിഹാബ് തങ്ങൾ റിലീഫ് സെൽ നിർമ്മിച്ച ബസ്സ് കാത്തിരിപ്പ് കേന്ദ്രം നാടിനു സമർപ്പിച്ചു

 

കുറ്റ്യാട്ടൂർ: - മാണിയൂർ ചെറുവത്തല ശിഹാബ് തങ്ങൾ റിലീഫ് സെല്ലിൻ്റെ ആഭിമുഖ്യത്തിൽ നിർമ്മിച്ച മൂന്ന് ബസ് വെയ്റ്റിങ്ങ് ഷെൽട്ടറുകൾ നാടിന് സമർപ്പിച്ചു. നജീബ് കാന്തപുരം എം എൽ എ  ഉദ്ഘാടനം നിർവഹിച്ചു. 

മുസ്ലീം ലീഗ് ജില്ലാ സെക്രട്ടറി കെ പി താഹിർ,തളിപ്പറമ്പ മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി സി കെ മഹമൂദ്,കുറ്റ്യാട്ടൂർ പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറി സുബൈർ പള്ളിയത്ത്, റിലീഫ് സെൽ ചെയർമാൻ മുജീബ്, കൺവീനർ റാഷിദ് , യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് ബഷീർ ചെറുവത്തല, പഞ്ചായത്ത് ജനറൽ സെക്രട്ടറി  ഹാഷിം ഇളമ്പയിൽ, എൻ.കെ മുഹമ്മദ് തുടങ്ങിയ നേതാക്കൾ സംസാരിച്ചു.

Previous Post Next Post