നാറാത്ത് :- നാറാത്ത് ഫലാഹ് ഇംഗ്ളീഷ് മീഡിയം ഹൈസ്കൂള്‍ പി.ടി.എ.യുടെ ആഭിമുഖൃത്തില്‍ പാരന്‍റിംഗ് &മോട്ടിവേഷന്‍ ക്ളാസ് നടത്തി.
പ്രിന്‍സിപ്പല്‍ പി.കെ.മുസ്തഫ മാസ്റ്ററുടെ അദ്ധൃക്ഷതയില്‍ നാറാത്ത് മഹല്ല് കമ്മിറ്റി പ്രസിഡണ്ട് ഡോ.കെ.കെ.മുസ്തഫ ഹാജി ഉദ്ഘാടനം ചെയ്തു .
പാരന്‍റിംഗ് ക്ളാസ് പി.എ.ഷഹ്നാസ്(മാഹി), മോട്ടിവേഷന്‍ ക്ലാസ്സ് , കെ.സി.നൗഫീര്‍(കമ്പിൽ) ,എന്നിവര്‍ നേതൃത്വം നല്‍കി. വാര്‍ഡ് മെമ്പർ സൈഫുദ്ദീന്‍ നാറാത്ത് , പി.ടി.എ.പ്രസിഡന്റ് പി.പി.സുബൈര്‍ എന്നിവര്‍ സംസാരിച്ചു . സി.കെ.അക്സര്‍ സ്വാഗതവും സുമയ്യ ടീച്ചര്‍ നന്ദിയും പറഞ്ഞു