കൊളച്ചേരി നാടക കൂട്ടായ്മയുടെ നാടക പ്രവർത്തക സംഗമവും നാടക റിഹേഴ്സൽ ഉദ്ഘാടനവും നവംബർ 14 ന്


കൊളച്ചേരി :-
കൊളച്ചേരി നാടക കൂട്ടായ്മയുടെ ആദ്യ നാടകമായ മേടം സാക്ഷി രംഗാവിഷ്കാരം നടന്നതിൻ്റെ പന്ത്രണ്ടാമത്  വാർഷീകവും "സഖാവ് അറാക്കൽ വിപ്ലവത്തിൻ്റെ സൂര്യതേജസ് " എന്ന നാടക റിഹേഴ്സലിൻ്റെ ഉദ്ഘാടനവും   നവംബർ 14 ന് വൈകു.4 മണിക്ക് കമ്പിൽ സംഘമിത്ര ഹാളിൽ വച്ച് നടക്കുന്നു.

ചടങ്ങ് നാടക പ്രവർത്തക സംഗമം പുരോഗമന കലാസാഹിത്യ സംഘം ഓർഗനൈസിംഗ് സിക്രട്ടറി എം.കെ മനോഹരൻ ഉദ്ഘാടനം ചെയ്യും. പ്രശസ്ത നാടക സംവിധായകൻ മനോജ് നാരായണൻ മുഖ്യാതിഥിയായി പങ്കെടുക്കും.

1949 ൽ രക്തസാക്ഷിത്വം വരിച്ച പിസി അനന്തൻ്റെ ജീവിതകഥയും ,അക്കാലത്ത് നടന്ന കമ്യൂണിസ്റ്റ്, കർഷക സമര പോരാട്ടവും ഇതിവൃത്തമാക്കി ശ്രീധരൻ സംഘമിത്ര രചിച്ച നാടകമാണ് മേടം സാക്ഷി.

ഇപി കൃഷ്ണൻ നമ്പ്യാർ ,പി സി മാധവൻ നായർ , ഇ കുഞ്ഞിരാമൻ നായർ , ചടയൻ ഗോവിന്ദൻ ,കെ.പി. ആർ ഗോപാലൻ തുടങ്ങിയ കമ്യൂണിസ്റ്റ് നേതാക്കൾ കഥാപാത്രങ്ങളായി വരുന്ന മേടം സാക്ഷി നിരവധി വേദികളിൽ അവതരിക്കപ്പെട്ടു.

കമ്യൂണിസ്റ്റ് വിപ്ലവകാരി മോറാഴ സമരനായകൻ അറാക്കൽ കുഞ്ഞിരാമൻ്റെ സമര ജീവിത ചരിത്രം "സഖാവ് അറാക്കൽ വിപ്ലവത്തിൻ്റെ സൂര്യതേജസ് " നാടകമാകുന്നു .

 ബിജുകുമാർ ആലക്കോട് എഴുതിയ ഒരു സഖാവിൻ്റെ വിപ്ലവാന്വേഷണങ്ങൾ എന്ന നോവലിനെ ആസ്പദമാക്കി ശ്രീധരൻ സംഘമിത്രയാണ് നാടകത്തിൻ്റെ രചന നിർവ്വഹിക്കുന്നത്.

ശ്രീധരൻ സംഘമിത്രയുടെ 29 മത് നാടകമാണ് സഖാവ് അറാക്കൽ വിപ്ലവത്തിൻ്റെ സൂര്യതേജസ് എന്ന നാടകം.

കേരളത്തിലെ പ്രമുഖ നാടക സംവിധായകൻ മനോജ് നാരായണൻ  രംഗാവിഷ്ക്കാരം നടത്തുന്ന നാടകം ജനുവരി അവസാനവാരം കൊളച്ചേരി നാടക കൂട്ടായ്മ അരങ്ങിലെത്തിക്കും.

Previous Post Next Post