അറക്കൽ സുൽത്താൻ ആദിരാജ മറിയുമ്മ അന്തരിച്ചു

 



കണ്ണൂർ
കേരളത്തിലെ ഏക മുസ്ലിം രാജവംശമായിരുന്ന അറക്കൽ കുടുംബത്തിലെ നാൽപതാമത്തെ സ്ഥാനി സുൽത്താൻ ആദിരാജ മറിയുമ്മ എന്ന ചെറിയ ബീകുഞ്ഞി ബീവി (87) അന്തരിച്ചു. സംസ്കാരം വൈകിട്ട് കണ്ണൂർ സിറ്റി ജുമാ മസ്ജിദ് കബർസ്ഥാനിൽ. മദ്രാസ് പോർട്ട് അഡ്മിനിസ്ട്രേറ്റീവ് ഓഫിസറായിരുന്ന പരേതനായ എ.പി.ആലിപ്പി എളയയുടെ ഭാര്യയാണ്.

മദ്രാസ് പോർട്ട് സൂപ്രണ്ട് ആദിരാജ അബ്ദുൽ ഷുക്കൂർ, ആദിരാജ നസീമ, ആദിരാജ റഹീന എന്നിവർ മക്കളാണ്. 39-ാമത്തെ ഭരണാധികാരി സുൽത്താൻ അറക്കൽ ആദിരാജ ഫാത്തിമ മുത്തുബീവിയുടെ വിയോഗത്തെത്തുടർന്നാണ് മറിയുമ്മ പുതിയ ഭരണാധികാരിയായത്.

Previous Post Next Post