കണ്ണാടിപ്പറമ്പ് :- കണ്ണാടിപ്പറമ്പ് ശ്രീ ധർമ്മ ശാസ്താ ക്ഷേത്രത്തിലെ കളമെഴുത്തും പാട്ട് നാളെ വ്യാഴാഴ്ച ദീപാരാധനയ്ക്ക് ശേഷം ക്ഷേത്രം കോയ്മ മംഗലശ്ശേരി നാരായണൻ നമ്പൂതിരിയുടെ കാർമികത്വത്തിൽ നടത്തുന്ന തിരുവത്താഴത്തിന് അരി അളവോടെ ആരംഭിക്കും.
വെള്ളിയാഴ്ച ഉഷഃപൂജയ്ക്ക് ശേഷം തിരുവായുധം എഴുന്നള്ളിപ്പും പാട്ടും നവകവും വൈകുന്നേരം ദീപാരാധന, അത്താഴപൂജ തുടർന്ന് വടക്കേ കാവിലേക്ക് എഴുന്നള്ളത്ത്, തിരിച്ചെഴുന്നത്ത്, കളം മായ്ക്കൽ, കളത്തിലരി എന്നീ ചടങ്ങുകളോടെ പാട്ടുത്സവം സമാപിക്കും.
വിശേഷാൽ പൂജകൾക്ക് ക്ഷേത്രം തന്ത്രി കരുമാരത്തില്ലത്ത് പരമേശ്വരൻ നമ്പൂതിരിപ്പാടും കളം വരയലിന് സതീശൻ നമ്പ്യാർ മരുതായിയും മുഖ്യകാർമികത്വം വഹിക്കും.
ക്ഷേത്രത്തിൽ നടന്നുകൊണ്ടിരിക്കുന്ന ഒൻപതാമത് മഹാരുദ്രത്തിൻ്റെ നാലാം ദിവസമായ വ്യാഴാഴ്ച രുദ്ര ജപവും രുദ്രാഭിഷേകവും വൈകുന്നേരം വിശേഷാൽ ഭഗവതിസേവയും ഉണ്ടായിരിക്കും