ചേലേരിമുക്ക്:-ഇസ്‌ലാആശയസംവാദത്തിെൻ്റെ സൗഹൃദ നാളുകൾ എന്ന തലക്കെട്ടിൽ നവമ്പർ 15ന് ആരംഭിച്ച ഒരു മാസം നീണ്ടു നിൽക്കുന്ന കാമ്പയിനിൻ്റെ ഭാഗമായി ജമാഅത്തെ ഇസ്‌ലാമി ചേലേരി ഘടകം നടത്തുന്ന സംവാദ സദസ്സ് നാളെ (നവംബർ 26 വെള്ളിയാഴ്ച) വൈകു: 6.30 ന് ചേലേരിമുക്ക് അലിഫ് സെന്ററിൽ നടത്തപ്പെടും.
ജമാഅത്തെ ഇസ്‌ലാമി ജില്ലാ വൈ: പ്രസി : സി.പി. ഹാരിസ് ഉദ്ഘാടനം ചെയ്യുന്ന സംവാദ സദസ്സിൽ ഉളിയിൽ ടൗൺ ജുമാ മസ്ജിദ് ഖത്തീബ് കെ. അബ്ദുൽ റശീദ് വിഷയമവതരിപ്പിക്കും.
ഇസ്‌ലാമുമായി ബന്ധപ്പെട്ട് നടക്കുന്ന തെറ്റിദ്ധാരണാജനകമായ പ്രചാരണങ്ങൾക്ക് മറുപടി പറയുകയും സംവാദത്തിലൂടെ പരസ്പര തിരിച്ചറിവും, സൗഹൃദവും ഊട്ടിവളർത്തുകയുമാണ് പരിപാടിയുടെ ലക്ഷ്യമെന്ന് ജമാഅത്തെ ഇസ്‌ലാമി പ്രാദേശിക ഭാരവാഹികൾ അറിയിച്ചു.