മയ്യിൽ:- മുൻ കാലങ്ങളിൽ രാത്രിക്കാല ഡോക്ടർമാരുടെ സേവനവും കിടത്തി ചികിത്സയും ലഭിച്ചിരുന്ന മയ്യിൽ സി.എച്ച്. സി.യിൽ ഒന്നര മാസക്കാലത്തോളമായി ഡോക്ടർമാർ ഇല്ലാത്ത സ്ഥിതിയാണ്. കിടത്തി ചികിത്സ നിലച്ചിട്ട് രണ്ട് വർഷത്തോളമായി.
മയ്യിൽ, കുറ്റിയാട്ടൂർ, കൊളച്ചേരി, മലപ്പട്ടം, നാറാത്ത് എന്നീ പഞ്ചായത്തുകളിൽ താമസിച്ചു വരുന്നവരുടെ ഏക ആശ്രയമായ മയ്യിൽ സി.എച്ച്.സി യിൽ എത്രയും പെട്ടെന്ന് ആവശ്യമായ ഡോക്ടർ മാരെയും സ്റ്റാഫിനേയും നിയമിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് യൂത്ത്കോൺഗ്രസ്സ് ജില്ലാ ജനറൽ സെക്രട്ടറി ശ്രീജേഷ് കൊയിലേരിയൻ, മണ്ഡലം പ്രസിഡണ്ട് ഷംസു കണ്ടക്കൈ, യു. മുസമ്മിൽ , സി. സുരേഷ്, സുനി നണിയൂർ എന്നിവർ ചേർന്ന് ജില്ലാ മെഡിക്കൽ ഓഫീസർക്ക് നിവേദനം നല്കി.
ആരോഗ്യമന്ത്രിക്കും മുഖ്യമന്ത്രിക്കും സ്ഥലം എം.എൽ.എ യും തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി കൂടിയായ എം.വി.ഗോവിന്ദൻ മാസ്റ്റർക്കും ഇ മെയിൽ സന്ദേശവും അയച്ചു.