ശ്രീകണ്ഠപുരം :- മകന്റെ വീടിന്റെ കട്ടിലവെപ്പ് ചടങ്ങിനായി ഇളനീർ പറിക്കുന്നതിനിടെ വയോധികൻ തെങ്ങിൽനിന്ന് വീണു മരിച്ചു. കൊയ്യം പാറക്കാടി കീയച്ചാലിലെ എടക്കളവൻ ഭാസ്കര (67) നാണ് മരിച്ചത്.
ഇന്നലെ വൈകുന്നേരം ആറോടെയായിരുന്നു സംഭ വം. മകൻ ഷജിത്തിന്റെ വീടിന്റെ കട്ടിലവെപ്പ് ചടങ്ങായിരുന്നു ഇന്ന്. ഇതിന്റെ ആവശ്യത്തിനായി ഇളനീർ പറിക്കുന്നതിന് തെങ്ങിൽ കയറിയപ്പോഴായിരുന്നു അപകടം.
ഉടൻ കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും രാത്രിയോടെ മരണപ്പെടുകയായിരുന്നു.
ഭാര്യ: കെ. പി. സരസ്വതി.
മറ്റു മക്കൾ: ഷിജു (ദുബായ്), ഷജിത. മരുമക്കൾ: രേഷ്മ, ദൃശ്യ, മനോജ് (സൈനികൻ).