കണ്ണൂർ:കാർഗിൽ യുദ്ധത്തിടക്കം നിരവധി ഓപ്പറേഷനുകളിൽ പങ്കെടുത്തു സൈനിക സേവനത്തിൽ നിന്നും വിരമിച്ചു നാട്ടിലേക്കുവരുന്ന മയ്യിൽ സ്വദേശി ഹവിൽദാർ രഞ്ജിത്ത് പി.പി എന്ന സൈനികന് എക്സ് സർവീസ് മെൻ വെൽഫെയർ അസോസിയേഷൻ (ESWA) മയ്യിലിന്റെ നേതൃത്വത്തിൽ ഇന്ന് കാലത്ത് കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വീരോജ്വല സ്വീകരണം നൽകി.
ESWA പ്രസിഡന്റ് സുബേദാർ മേജർ രാധാകൃഷ്ണൻ ടി വി ഹാരാർപ്പണം ചെയ്തു. മോഹനൻ കെ, ബൊക്കെ സമ്മാനിച്ചു.
രാജേഷ് കെ, പത്മനാഭൻ കെ,,വിജയൻ പി കെ രാഗീത് എ പി, കെ.പി രാമൻ നായർ , രാധാകൃഷ്ണൻ എം പി, പ്രേമൻ ഇ, തുടങ്ങിയവർ പുഷ്പ വൃഷ്ടി നടത്തി വരവേറ്റു.
കൂടാതെ കണ്ണൂർ DSC യിൽ നിന്നും 5 th മദ്രാസ് റജിമെന്റ് ഫുട്ബാൾ ടീമിലെ 15 ടീം അംഗങ്ങൾ, ഭാരതീയ ജവാൻ കിസ്സാൻ പാർട്ടി (BJKP) നാഷണൽ പ്രസിഡന്റ് - രാമചന്ദ്രൻ ബാവിലിയേരി, രാധാകൃഷ്ണൻ മാണിക്കോത്ത്, രാജൻ സി-ജയരാജൻ കെ, ചന്ദ്രബാബു, എന്നിവർ ഹാരാർപ്പണം ചെയ്തു. കൂടാതെ മയ്യിൽ കർമ്മ അക്കാദമി അംഗങ്ങളായ ഉദ്യോഗാർത്ഥികളും ദേശീയ പതാകയുമായി ബൈക്കിൽ അകമ്പടി ചെയ്തു.