കൊളച്ചേരി :- കൊളച്ചേരി പള്ളിപ്പറമ്പ് മുക്ക് മസ്കറ്റ് ടെയിലേഴ്സ് മുതൽ കുമാരൻ പിടികവരെയുള്ള കനാൽ റോഡിൻ്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഉദയ ജ്യോതി സ്വയം സഹായ സംഘം തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിക്ക് നിവേദനം നൽകി.
കനാൽ റോഡ് പൊട്ടിപൊളിഞ്ഞു കിടക്കുകയാണെന്നും മഴക്കാലത്ത് ചളിനിറഞ്ഞ കുഴികൾ മൂലം വാഹന യാത്ര ദുസ്സഹമാവുകയും വഴി നടക്കാൻ പോലും ആവാത്ത സ്ഥിതിയാണ്.ഇതിനൊരു പരിഹാരം ഉണ്ടാക്കണമെന്നാവശ്യപ്പെട്ടാണ് സംഘം നിവേദനം നൽകിയിരിക്കുന്നത്.
കൂടാതെ ഈ റോഡിൻ്റെ പരിസരത്ത് താമസിക്കുന്നവർ കുടിവെള്ള പ്രശ്നം മൂലം ബുദ്ധിമുട്ടുകയാണെന്നും ഇതിനു പരിഹാരം ഉണ്ടാക്കണമെന്നും നിവേദനത്തിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്.