മയ്യിൽ: കേരള സാംസ്കാരിക വകുപ്പ് ഏർപ്പെടുത്തിയ യുവ കലാകാരന്മാർക്കുള്ള വജ്ര ജൂബിലി ഫെല്ലോഷിപ്പ് മയ്യിൽ അഥീന നാടക- നാട്ടറിവ് വീട്ടിലെ നാല് കലാകാരന്മാർക്ക് ലഭിച്ചു.
അഥീന നാടക നാട്ടറിവ് വീട് പ്രസിഡണ്ടും ഗായികയും നർത്തകിയുമായ ദിൽന കെ തിലകിനും എക്സിക്യൂട്ടീവ് കമ്മറ്റി അംഗവും നർത്തകിയുമായ ആതിര രമേശിനും തിരുവാതിരക്കളിയിലാണ് ഫെല്ലോഷിപ്പ് ലഭിച്ചത്.
അഥീനയുടെ തിറയാട്ടം നാടൻപാട്ടുമേളയുടെ പ്രോഗ്രാം കോ- ഓർഡിനേറ്ററും ഗായകനുമായ ഒ ശരത്കൃഷ്ണനും ഗായിക ലയന ജയനും നാടൻ പാട്ടിലുമാണ് ഫെല്ലോഷിപ്പ്.