കണ്ണാടിപ്പറമ്പ്:-ശ്രീധർമ്മശാസ്താ ക്ഷേത്രത്തെ പിൽഗ്രിം ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ട് അഴീക്കോട് എംഎൽഎ കെ വി സുമേഷ് ദേവസ്വം വകുപ്പ് മന്ത്രിക്ക് നൽകിയ അപേക്ഷയെ തുടർന്ന് പശ്ചാത്തല സൗകര്യം വിലയിരുത്തുന്നതിൻ്റെ ഭാഗമായി മലബാർ ദേവസ്വം ബോർഡ് പ്രസിഡണ്ട് എം ആർ മുരളി ക്ഷേത്രം സന്ദർശിച്ചു.
നാറാത്ത്ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ രമേശൻ, ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസർ എം. മനോഹരൻ, ട്രസ്റ്റി ബോർഡ് ചെയർമാൻ എൻ. രാധാകൃഷ്ണൻ ,ഇ.എൻ.ഗോവിന്ദൻ നമ്പൂതിരി, ബൈജു കോറോത്ത്, എ.വി.നാരായണൻ, ബി.എം.വിജയൻ ,എ. വി.ജി.മാരാർ, കെ.എം. സജീവൻ, എൻ.വി. പ്രസാദ്, ലതീഷ് വാര്യർ തുടങ്ങിയവരും സംഘത്തിലുണ്ടായിരുന്നു