പയ്യന്നൂർ :- കേരളാ റിട്ടയേർഡ് ഗസറ്റ് ഓഫീസേർസ് അസോസിയേഷൻ ഏർപ്പെടുത്തിയ 2021 ലെ അക്ഷര ശ്രീ പുരസ്കാരങ്ങളും വിശിഷ്ട സേവാ പുരസ്കാരങ്ങളുടെ വിതരണവും കുടുംബ സംഗമവും പയ്യന്നൂർ ഷാർജാ പ്ലാസയിൽ വച്ച് കാസർഗോഡ് എം പി ശ്രീ രാജ് മോഹൻ ഉണ്ണിത്താൻ നിർവഹിച്ചു.
'ദേവതാരു പൂക്കുന്ന താഴ്‌വര' എന്ന നോവലിൻ്റെ രചയിതാവ് ശ്രീ പത്മൻ നാറാത്തും 'കേരളത്തിലെ വംശീയ രാജവംശങ്ങൾ' എന്ന ചരിത്ര പുസ്തക രചയിതാവ് ശ്രീ കൊറ്റിയത്ത് സദാനന്ദനും അക്ഷര ശ്രീ അവാർഡ് ഏറ്റുവാങ്ങി.
നാൽപ്പതു വർഷത്തിലധികമായി സർവീസ് വിഷയങ്ങൾ കൈകാര്യം ചെയ്തു വരികയും ആകാശവാണിയുടെ ശ്രവണ ശ്രീ അവാർഡ് ജേതാവുമായ ശ്രീ ഇ വി ജി നമ്പ്യാർ, മികച്ച മാധ്യമ പ്രവർത്തനത്തിനുള്ള വിശിഷ്ട സേവാ പുരസ്കാത്തിന് കൊളച്ചേരി വാർത്തകൾ Online News എഡിറ്റർ ഇൻ ചീഫ് ഹരീഷ് കൊളച്ചേരി ,ശാസ്ത്ര സംഗീത പ്രതിഭാ കുമാരി അനഘാ ശ്രീവൽസൻ,122 രാഗങ്ങളെ കുറിച്ചുള്ള ഗ്രന്ഥരചന നടത്തിയ ശ്രീമതി കെ പി പ്രീത എന്നിവർ ചടങ്ങിൽ വച്ച് വിശിഷ്ട സേവാ പുരസ്കാരം ഏറ്റു വാങ്ങി.
കൂടാതെ വിവിധ വിഷയങ്ങളിൽ ഉന്നത വിജയം നേടിയ ആതിര ശ്രീവത്സൻ, അനുര അനിൽകുമാർ, അഞ്ജലി മുരളീധരൻ, ദേവനന്ദ ആർ നമ്പ്യാർ, എ കെ ആയുഷ് രാജ്, എ കെ ആയുഷ് രാജ്, നന്ദന എ എന്നിവരെയും ചടങ്ങിൽ അനുമോദിച്ചു.
കേരളാ റിട്ട. ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡൻ്റ് ഒ.സി.ചന്ദ്രൻ അധ്യക്ഷത വഹിച്ചു.സംസ്ഥാന ജന. സിക്രട്ടറി പി.പി. മോഹനന്‍ സ്വാഗതം പറഞ്ഞു.
ഡോ. ശ്രീ. ആർ.സി. കരിപ്പത്ത്,പ്രൊഫ: : ശ്രീ. മുഹമ്മദ് അഹമ്മദ് (പ്രത്രാധിപർ, സമയം മാസിക) , ശ്രീ പി.വി. ബാലഗോപാലന്‍ (തഹസിൽദാർ, പയ്യന്നൂർ, താലൂക്ക് ) , ശ്രീ. രാജേഷ് കെ.കെ. (ജില്ലാ പ്രസിഡണ്ട് കെ.ജി.ഒ.യു., കണ്ണൂർ,) ശ്രീ. പ്രഭാകരന്‍ (ജില്ലാ സെക്രട്ടറി.KGOF.) ,ഡോ. ശ്രീ വാസുദേവന്‍ (കെ.ജി.ഒ. സംഘ്) , ശ്രീ: ദാമോദരൻ കല്യാശേരി.(മുതിർന്ന പത്ര പ്രവർത്തകൻ) , പ്രൊ. ശ്രീ വി.ഡി. ജോസഫ് (RGOA. സംസ്ഥാന വൈസ് പ്രസിഡണ്ട്) ശ്രീ പി.പി.ലക്ഷ്മണൻ (RGOA. കണ്ണൂർ ജില്ലാ പ്രസിഡണ്ട്.), ശ്രീ. വി.പി. മുരളിധരൻ (സെലക്ഷൻ കമ്മറ്റി ചെയർമാൻ), ശ്രീ. യു.പി. ശ്രീവൽസൻ(RGOA. ജില്ലാ സിക്രട്ടറി),ശ്രീ.വി.വി.ലക്ഷ്മണൻ ,ശ്രീ.ടി.വി. രാഘവൻ, ശ്രീ. കെ.കെ. ഭാസ്കരന്‍ , ശ്രീ. പി.പി. വിജയന്‍,ശ്രീ. കെ.സി. ദാമോദരൻ (ജൂറി ചെയർമാൻ, നോവൽ.) ,ശ്രീ. കെ.പി. നാരായണൻ (ജൂറി ചേയർമാൻ ചരിത്ര പഠനം) എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു.
ശ്രീ.പി.പുരുഷോത്തമൻ(പ്രസിഡൻ്റ്. RGOA. പയ്യന്നൂർ) നന്ദി രേഖപ്പെടുത്തി.