മയ്യിൽ:-മയ്യിൽ പഞ്ചായത്തിലെ കോറലായി ദ്വീപിൽ നിന്ന് ആദ്യമായി അഭിഭാഷകനായി എൻറോൾ ചെയ്ത കെ. കലേഷിന് ബൂത്ത് കോൺഗ്രസ് കമ്മിറ്റി സ്വീകരണം നൽകി.
സൈനുദ്ദീൻ കോർലായിയുടെ അധ്യക്ഷതയിൽ ഡി.സി.സി. ജനറൽ സെക്രട്ടരി കെ.സി. ഗണേശൻ ഉൽഘാടനം ചെയ്തു. കെ.പി. ചന്ദ്രൻ അനുമോദന പ്രസംഗം നടത്തി.
പ്രജീഷ് കോറലായി, മമ്മു, ഒ. ഗോപാലൻ, ഹുസൈൻ, ശ്രീജേഷ് കൊയിലേരിയ, നാസർ കോറലായി, ഷംസു കണ്ടക്കെ, ഷിജിൽ, മുഹമ്മദ് കുഞ്ഞി, കെ.ടി.അബ്ദുള്ള, മുഹമ്മദ് റസീൽ, മുഫീദ്, അജയൻ , പ്രഭാഷ് , നൗഷാദ് എന്നിവർ ആശംസാ പ്രസംഗം നടത്തി.അഡ്വ: കലേഷ് മറുപടി പ്രസംഗം നടത്തി.