ഇ ശ്രം രജിസ്ടേഷൻ ക്യാംപ് സംഘടിപ്പിച്ചു

 

മയ്യിൽ:-അഥീന നാടക-നാട്ടറിവ് വീടിന്റെയും  മയ്യിൽ അക്ഷയ ജനസേവന കേന്ദ്രത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിൽഅസംഘടിത തൊഴിൽ മേഖലയിലുള്ളവർക്കുള്ള ഇ- ശ്രം രജിസ്ട്രേഷൻ ക്യാംപ് സംഘടിപ്പിച്ചു.

കയരളം ഒറപ്പടിയിൽ മയ്യിൽ ഗ്രാമപഞ്ചായത്ത്  അംഗം എ പി സുചിത്ര ഉദ്ഘാടനം നിർവ്വഹിച്ചു.അഥീന നാടക- നാട്ടറിവ് വീട് പ്രസിഡണ്ട് ദിൽന കെ തിലക് അധ്യക്ഷത വഹിച്ചു. കെ എം ദിവാകരൻ, ശ്രീത്തു ബാബു, ശിഖ കൃഷ്ണൻ എന്നിവർ സംസാരിച്ചു.

Previous Post Next Post