കൊളച്ചേരി :- മുൻ സ്വാതന്ത്ര്യ സമര സേനാനിയും ഇരിക്കൂർ എംഎൽ എ യുമായ ഇ.പി കൃഷ്ണൻ നമ്പ്യാരുടെ 35ാം മത് ചരമവാർഷിക ദിനത്തിൽ കൊളച്ചേരി സ്മാരക സ്തൂപത്തിൽ പുഷ്പാർച്ചന നടത്തി.
പുഷ്പാർച്ചനയ്ക്ക് സി പി എം ജില്ലാ സെക്രട്ടറി എം.വി .ജയരാജൻ നേതൃത്വം നൽകി. സി പി എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടി കെ ഗോവിന്ദൻ മാസ്റ്റർ ,ജില്ലാ കമ്മിറ്റി അംഗം കെ ചന്ദ്രൻ ,മയ്യിൽ ഏരിയാ സെക്രട്ടറി എൻ അനിൽ കുമാർ ,ഏരിയാ കമ്മിറ്റി അംഗങ്ങളായ കെ വി പവിത്രൻ, എം ദാമോദരൻ, കെ അനിൽകുമാർ ,കൊളച്ചേരി ലോക്കൽ സെക്രട്ടറി രാമകൃഷ്ണൻ മാസ്റ്റർ, പി പി കുഞ്ഞിരാമൻ, ഷിജിൻ, ശ്രീധരൻ സംഘമിത്ര , തുടങ്ങിയവരും മക്കളായ പി വി വൽസൻ മാസ്റ്റർ, പി വി പവിത്രൻ തുടങ്ങിയവർ നേതൃത്വം നൽകി.പുഷ്പാർച്ചനയ്ക്ക് ശേഷം ജില്ലാ സെക്രട്ടറി എംവി ജയരാജൻ അനുസ്മരണ പ്രഭാഷണം നടത്തി.
തുടർന്ന് കൊളച്ചേരി ഇ പി കെ എൻ എസ് എൽ പി സ്കൂളിൻ്റെ സ്ഥാപകനായ ഇ പി യുടെ ഫോട്ടോ അനാഛാദന ചടങ്ങ് സ്കൂളിൽ വച്ച് നടന്നു.
ശ്രീ എം വി ജയരാജൻ ഫോട്ടോ അനാഛാദനം ചെയ്തു. ടി.കെ ഗോവിന്ദൻ മാസ്റ്റർ, സ്കൂൾ മാനേജർ കെ വി പവിത്രൻ ,സ്കൂൾ പ്രധാനധ്യാപകൻ വി വി ശ്രീനിവാസൻ മാസ്റ്റർ ,എൻ അനിൽ കുമാർ, പി വി വൽസൻ മാസ്റ്റർ തുടങ്ങിയ വിശിഷ്ടഥിതികളും കുടുംബാഗങ്ങളും പങ്കെടുത്തു.
കൊളച്ചേരി എഡ്യൂക്കേഷണൽ കോ.ഓപ്പ് സൊസൈറ്റിയുടെ സ്ഥാപകനും പിന്നീട് സൊസൈറ്റിയുടെ കീഴിൽ സെൻട്രൽ എൽപ്പി സ്കൂൾ സ്ഥാപിക്കുകയും ചെയ്തത് ഇ.പി ആയിരുന്നു.ഇ പി യുടെ സ്മരണാർത്ഥം പിന്നീട് സ്കൂളിന് ഇ.പി കൃഷ്ണൻ നമ്പ്യാർ സ്മാരക എ എൽ പി സ്കൂൾ എന്ന് പുനർ നാമകരണം ചെയ്യുകയാണ് ഉണ്ടായത് .
സ്വാതന്ത്രസമര സേനാനിയും നിയമസഭാ സാമാജികനുമായ ഇ.പി 1941ൽ ആണ് CPM ലേക്ക് കടന്നു വന്നത്. 1946 മുതൽ പ്രസ്ഥാനത്തിൻ്റെ മുഴുവൻ സമയ പ്രവർത്തകനായ അദ്ദേഹം പാർട്ടി കെട്ടിപ്പടുക്കുന്നതിലെ ആദ്യകാല നേതാക്കളിൽ ഒരാളായിരുന്നു.
CPIM പാർട്ടി സെക്രടരിമാരിലൊരാളും പിന്നീട് അടിയന്തരാവസ്ഥയിൽ ജില്ലാ സെക്രട്ടരിയും ആയിരുന്നു.എം.വി.ആറിന്റെ പേരിൽ നടപടി സ്വീകരിച്ചപ്പോൾ മാറിനിന്ന ഇ.പി. പിന്നീട് പാർട്ടി വിട്ടതിൽ ഏറെ പ്രയാസം അനുഭവിച്ച ആളാണ്.
ഇപി കൃഷ്ണൻ നമ്പ്യാർ വിട പറഞ്ഞിട്ട് ഇന്നേക്ക് 35 വർഷമാവുകയാണ്..