മയ്യിൽ:- കവിളിയോട്ട്ചാൽ ജനകീയ വായനശാല ആന്റ് ഗ്രന്ഥാലയത്തിലേക്കുള്ള പുസ്തക സമാഹരണത്തിന്റെ ഉൽഘാടനം ലൈബ്രറി കൗൺസിൽ തളിപ്പറമ്പ് താലുക്ക് നിർവാഹക സമിതി അംഗം വിനോദ് തായക്കര ഉൽഘാടനം ചെയ്തു. ചടങ്ങിൽ ഇരുന്നൂറോളം പുസ്തകങ്ങൾ സമാഹരിച്ചു.
ഗ്രന്ഥശാലാ സംഘത്തിന്റെ ആഹ്വാനപ്രകാരം വിവാഹ ചടങ്ങുകളോട് അനുബന്ധിച്ച് നടക്കുന്ന അനഭിലഷണീയമായ പ്രവണതകൾക്കെതിരെ ബോധവൽക്കരണ പ്രതിജ്ഞ ചൊല്ലി.
വാർഡ് മെമ്പർ ഇ.എം.സുരേഷ് ബാബു പ്രതിജ്ഞ ചൊല്ലി കൊടുത്തു.ചടങ്ങിൽ വായനശാല വൈസ് പ്രസിഡണ്ട് കെ.പി.ചന്ദ്രൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. സി.കെ.പ്രേമരാജൻ സ്വാഗതവും, കുയിമ്പിൽ സന്തോഷ് നന്ദിയും പറഞ്ഞു.