കുറ്റ്യാട്ടൂർ:-നാഷണൽ വോട്ടേഴ്സ് ഡേ ഭാഗമായി തളിപ്പറമ്പ് നിയോജക മണ്ഡലത്തിലെ ഏറ്റവും മികച്ച വില്ലേജ് ഓഫീസർ ആയി തിരഞ്ഞെടുത്ത കുറ്റ്യാട്ടൂർ വില്ലേജ് ഓഫീസർ വി.അനിൽ കുമാറിനെ കുറ്റ്യാട്ടൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി നേതൃത്വത്തിൽ അനുമോദിച്ചു.
കോൺഗ്രസ് കൊളച്ചേരി ബ്ലോക്ക് പ്രസിഡണ്ട് കെ.എം.ശിവദാസൻ ഉപഹാരം സമർപ്പിച്ചു. മണ്ഡലം പ്രസിഡണ്ട് കെ.സത്യൻ അധ്യക്ഷത വഹിച്ചു. കുറ്റ്യാട്ടൂർ പഞ്ചായത്ത് അംഗം യൂസഫ് പാലക്കൻ, മയ്യിൽ മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് കെ.പി.ശശിധരൻ, പി.ബിജു, എം.വി.ഗോപാലൻ, ടി.വി.മൂസാൻ, പി.വി.കരുണാകരൻ, എൻ.കെ.മുസ്തഫ മാസ്റ്റർ, സി.കെ.മോഹനൻ എന്നിവർ പങ്കെടുത്തു.
തിരഞ്ഞെടുപ്പ് സംബന്ധമായ എല്ലാ പ്രവർത്തനങ്ങളും സമയ ബന്ധിതമായി പൂർത്തീകരിക്കുകയും കഴിഞ്ഞ തിരഞ്ഞെടുപ്പ് കാലത്ത് ഊർജസ്വലതയോടെ പ്രവർത്തിക്കുകയും ചെയ്തതാണ് അനിൽ കുമാറിനെ അംഗീകാരത്തിന് അർഹനാക്കിയത്. ആലപ്പുഴ സ്വദേശിയായ അനിൽ കുമാർ കഴിഞ്ഞ മൂന്ന് വർഷമായി കുറ്റ്യാട്ടൂർ വില്ലേജ് ഓഫിസറാണ്.