കുറ്റ്യാട്ടൂർ:-കുറ്റ്യാട്ടൂർ പഴശ്ശിയിൽ പുനർ നിർമിച്ച പൊതുജന വായനശാല ആർട്സ് & സ്പോർട്സ് ക്ലബ്ബിന്റെ ഉദ്ഘാടനം ജില്ലയിലെ മികച്ച ഗ്രന്ഥശാല പ്രവർത്തകനുള്ള ജി.ഡി.മാസ്റ്റർ പുരസ്‌കാര ജേതാവ് കെ.പത്മനാഭൻ മാസ്റ്റർ നിർവഹിച്ചു.
സദാനന്ദൻ വാരകണ്ടി സ്വാഗതം പറഞ്ഞു. ശ്രീവത്സൻ.ടി.ഒ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ യൂസഫ് പാലക്കൽ, പി.വി.ലക്ഷ്മണൻ മാസ്റ്റർ, എം.വി. രാമചന്ദ്രൻ, അംഗൻവാടി വർക്കർ കെ.പത്മിനി എന്നിവർ സംസാരിച്ചു. പി.വി.കരുണാകരൻ നന്ദി പറഞ്ഞു.