മയ്യിൽ:-മയ്യിൽ മണ്ഡലത്തിലെ ഇന്ത്യൻ നേഷണൽ കോൺഗ്രസ് സ്ഥാപക പ്രസിഡൻറും സ്വാതന്ത്രസമര സേനാനിയുമായിരുന്ന കെ.പി.ദാമോദരൻ മാസ്റ്ററുടെ 5-ാം ചരമവാർഷിക ദിനത്തിൽ മയ്യിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി കെ.പി ദാമോദരൻ മാസ്റ്റർ അനുസ്മരണ പരിപാടി നടത്തി.
മണ്ഡലം കോൺഗ്രസ് പ്രസിഡൻറ് കെ.പി.ശശിധരൻ്റെ അദ്ധ്യക്ഷതയിൽ DCC സെക്റട്ടറി കെ.സി. ഗണേശൻ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. കെ പി ചന്ദ്രൻ, കെ.സി.രാജൻ, ഇ.കെ.മധു, കെ.വി.മനോജ് കുമാർ, സി.എച്ച് മൊയ്തീൻ കുട്ടി, എ.കെ.ബാലകൃഷ്ണൻ, പി.പി.മമ്മു, നിസ്സാം മയ്യിൽ,പ്രേമരാജൻ പുത്തലത്ത് തുടങ്ങിയവർ സംസാരിച്ചു .സക്കറിയ.കെ.പി,ഷംസുദ്ധീൻ കണ്ടക്കൈ,മുഹമ്മദ് കുഞ്ഞി.കെ.വി, പ്രസാദ് ചെറുപഴശ്ശി,സതീശൻ.പി.വി, സുനിൽ നണിയൂർ, അബ്ദുള്ള കെ.കെ, അജീഷ്.കെ, എന്നിവർ നേതൃത്ത്വം നൽകി