ഭാരതീയനഗർ (കരിങ്കൽക്കുഴി):- കെ എസ് ആൻ്റ് എ സി സംഘടിപ്പിക്കുന്ന മൂന്നാമത് ജില്ലാതല വയലാർ ഗാനോത്സവം ഗ്രാൻ്റ് ഫിനാലെ മാർച്ച് 12 വൈകു: 6 മണി മുതൽ നണിയൂർ എ എൽ പി സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കും. ഗായകൻ രതീഷ് കുമാർ പല്ലവി ഉദ്ഘാടനം ചെയ്യും. ഡോ.വത്സൻ പീലിക്കോട് പ്രഭാഷണം നടത്തും.
നാട്ടിലെ തല മുതിർന്ന പാട്ടുകാരി എം.വി.ജാനകി അമ്മയെ ചടങ്ങിൽ ആദരിക്കും. ഓൺലൈനായി നടത്തിയ അറുപതോളം പേർ പങ്കെടുത്ത മത്സരത്തിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട 15 ഗായകരാണ് ഫിനാലെയിൽ പങ്കെടുക്കുക.