മയ്യിൽ:- മയ്യിൽ ഗ്രാമപഞ്ചായത്തിലെ ചെക്കികടവ് കോറ റോഡിരികിൽ ചാക്കിൽ കെട്ടിയ നിലയിൽ തള്ളിയ മാലിന്യം തിരിച്ചെടുപ്പിക്കുകയും പിഴ ഈടാക്കുകയും ചെയ്തു.
മാലിന്യം തള്ളിയവരെ കൊണ്ട് തിരിച്ചെടുപ്പിക്കുകയും പതിനായിരം രൂപ പിഴ ഈടാക്കുകയും ചെയ്തു.
മാലിന്യം തള്ളുന്നവരെ കണ്ടെത്തുന്നതിനും മറ്റ് കുറ്റകൃത്യങ്ങൾ തടയുന്നതിനുമായി മയ്യിൽ ഗ്രാമപഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ 40 സി.സി.ടി.വി.കൾ സ്ഥാപിച്ചിട്ടുണ്ട്.
മുൻ എം.എൽ.എ. ജയിംസ് മാത്യുവിന്റെ പ്രത്യേക വികസന നിധി ഉപയോഗിച്ചാണ് തേർഡ് ഐ എന്ന പേരിലുള്ള പദ്ധതി നടപ്പിലാക്കിയത്.
പദ്ധതി പ്രകാരം 24 മീറ്ററിലുള്ള 2 ഉം 18 മീറ്റർ ഉയരമുള്ള 1 ഉം മീറ്റർ ഉയരമുള്ള 4 ഉം ടവറുകളും മയ്യിൽ ഗ്രാമപഞ്ചായത്തിൽ സ്ഥാപിച്ചിട്ടുണ്ട് .