നെൽകൃഷിയെ കുറിച്ചറിയാൻ ഉത്തരാഖണ്ഡിൽ നിന്നുള്ള സംഘം മയ്യിലെത്തി


മയ്യിൽ:-
മയ്യിൽ  റൈസ് ആൻഡ് പ്രൊഡ്യൂസേഴ്സ് കമ്പനിയുടെ പ്രവർത്തനങ്ങൾ മനസിലാക്കുന്നതിനും പഠിക്കുന്നതിനും ഉത്താരാഖണ്ഡിൽ നിന്നുമുള്ള കർഷകർ മയ്യിലെത്തി.

ഉത്താരാഖണ്ഡിലെ നൈനിറ്റാൻ ജില്ലയിലെ കോട്ടബാഗ് പഞ്ചായത്തിലെ കർഷക വികാസ് സമിതിയുടെ നേതൃത്വത്തിലാണ് 22 പേരടങ്ങുന്ന കർഷക സംഘമെത്തിയത്.

ദേശീയ തലത്തിൽ തന്നെ മയ്യിൽ റൈസ് ആൻഡ് പ്രൊഡ്യൂസേഴ്സ് കമ്പനിയുടെ പ്രവർത്തനങ്ങൾ അറിയപ്പെട്ട് വരുന്നതിനിടെയാണ് ഉത്താരാഖണ്ഡിൽ നിന്നുമുള്ള സംഘം മയ്യിലെത്തുന്നത്.

രാവിലെ മയ്യിൽ എത്തിയ സംഘം വിവിധ പാട ശേഖരങ്ങൾ, മയ്യിൽ റൈസ് ആൻഡ് പ്രൊഡ്യൂസേഴ്സ് കമ്പനിയുടെ ഉൽപാദക യൂണിറ്റുകൾ, വിപണന കേന്ദ്രം, ഇക്കോഷോപ്പ് എന്നിവിടങ്ങൾ സന്ദർശിച്ച് പ്രവർത്തനങ്ങൾ മനസിലാക്കി.

കോട്ടാബാഗ് പഞ്ചായത്ത് സെക്രട്ടറി മദൻ ബദാനി, പൊതു പ്രവർത്തക മായനെഗി എന്നിവരുടെ നേതൃത്വത്തിലാണ് നബാർഡിന്റെ നിർദേശ അനുസരണം നെൽ കൃഷിയെ കുറിച്ച് അറിയുന്നതിനും പഠിക്കുന്നതിനുമായി കർഷകരെത്തിയത്.

മയ്യിൽ റൈസ് പ്രൊഡ്യൂസേഴ്സ് മാനേജിങ് ഡയറക്ടർ ടി.കെ ബാലകൃഷ്ണൻ, ചെയർമാൻ കെ.കെ രാമചന്ദ്രൻ, ഡയറക്ടർമാരായ യു ജനാർദനൻ, എം അനൂപ്, പി ബാലകൃഷ്ണൻ, യു രവീന്ദ്രൻ, യു ലക്ഷമണൻ, വി.വി ബാലകൃഷ്ണൻ എന്നിവർ കർഷക സംഘത്തിന് മയ്യിൽ റൈസ് ആൻഡ് പ്രൊഡ്യൂസേഴ്സ് കമ്പനിയുടെ പ്രവർത്തനങ്ങളെ കുറിച്ച് വിശദീകരിച്ചു.

Previous Post Next Post