തളിപ്പറമ്പ്:-ദേശീയപാതയില്‍ ബക്കളത്ത് സിമന്റ് ലോറിയില്‍ സ്വകാര്യ ബസിടിച്ച് ഡ്ര വർക്ക് ഗുരുതര പരിക്ക്. യാത്രക്കാരനും പരിക്കേറ്റു. ലോറി ഡ്രൈവര്‍ പാണപ്പുഴ സ്വദേശി രാജേഷ്(30), സ്വകാര്യ ബസിലെ യാത്രക്കാരന്‍ ബക്കളത്തെ എം.വി.ജനാര്‍ദ്ദനന്‍ (60) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇന്ന് രാവിലെയാണ് അപകടം. സാരമായി പരിക്കേറ്റ ലോറി ഡ്രൈവറെ കണ്ണൂര്‍ മിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.കണ്ണൂരില്‍ നിന്നും പയ്യന്നൂരിലേക്ക് വരികയായിരുന്ന സ്വകാര്യ ബസ് മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെയാണ് അപകടം.