കൊളച്ചേരി:-കൊളച്ചേരി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ CDS പ്രഭാത് വനിതാ വേദി എന്നിവയുടെ നേതൃത്വത്തിൽ മാർച്ച് 8 അന്തർദേശീയ വനിതാ ദിനം ആചരിച്ചു. ചേലേരി എയുപി സ്കൂൾ പരിസരത്ത് നടന്ന വനിതാ സംഗമം കണ്ണൂർ കോർപറേഷൻ കൗൺസിലർ ശ്രീമതി എൻ സുകന്യ ഉദ്ഘാടനം ചെയ്തു. പ്രഭാത് കലാവേദിയുടെ വനിതാ പൂരക്കളി, നാടൻപാട്ട് എന്നിവയും ചേലേരി സെൻട്രലിലെ കുട്ടികൾ അവതരിപ്പിച്ച തിരുവാതിരയും സംഗമത്തിന് മാറ്റ് കൂട്ടി. lCDS കൊളച്ചേരി യുടെ നേതൃത്വത്തിൽ രാത്രി നടത്തം സംഘടിപ്പിച്ചു. പൂരക്കളി അവതരിപ്പിച്ചവർക്ക് അനുമോദനവും സമ്മാനദാനവും നടത്തി.വാർഡ് മെമ്പർ ഇ.കെ അജിതയുടെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ 200 ലധികം വനിതകൾ പങ്കെടുത്തു. ചടങ്ങിൽ സീമ കെ സി, ബീന പി.പി., ശ്രീദേവി, ഇ.പി. ശ്രീജ എന്നിവർ സംസാരിച്ചു.