കാഞ്ഞിരങ്ങാട് ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു

 

 

തളിപ്പറമ്പ്:-കൂർഗ് റോഡിൽ തളിപ്പറമ്പകാഞ്ഞിരങ്ങാട് റോഡിൽ ബൈക്കും സ്കൂട്ടിയും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു. നടുവിൽ സ്വദേശി നിസാമുദീൻ (29) കൂവേരി സ്വദേശി പ്രേമരാജ്-സു നിത ദമ്പതികളുടെ മകൻ വിദ്യാർത്ഥിയായ മാങ്കീൽ ഹൗസിൽ അഭിൻ രാജ്(22) എന്നിവരാണ് മരിച്ചത് . ഇന്നലെ രാത്രി 10 മണിയോടെ കെ.എൽ.59.ഡബ്ല്യു 7277 നമ്പർ ബൈക്കും കെ.എൽ.59. എൻ. 60 45 നമ്പർ സ്കൂട്ടിയും കൂട്ടിയിടിച്ച്

കാഞ്ഞിരങ്ങാട് ആർടിഒ ഗ്രൗണ്ടിന് സമീപത്തായിരുന്നു അപകടം. റോഡിൽ തെറിച്ചു വീണ യുവാക്കളെ നാട്ടുകാരാണ് ആശുപത്രിയിൽ എത്തിച്ചത്.അഭിൻ രാജിൻ്റെ കൂടെ ബൈക്കിൽ ഉണ്ടായിരുന്ന കൂവേരി സ്വദേശി ശശിയുടെ മകൻ അഭിനന്ദ് (16)നെ ഗുരുതര പരിക്കുകളോടെകണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരണപ്പെട്ട അഭിൻ രാജിൻ്റെ ഏക സഹോദരിയാണ് ഐശ്വര്യ കുടിയാന്മലനടുവിൽ സ്വദേശി നിസാറിന്റെയും മൈമുനത്തിന്റെയും മകനാണ് മരിച്ച നിസാമുദ്ദീന്‍. സഹോദരങ്ങള്‍: ഫാത്തിമ, റുമൈസ, സിറാജുദ്ദീന്‍, താജുദ്ദീന്‍. തളി പ്പറമ്പ പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി

Previous Post Next Post