ചേലേരി :- മുൻ ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് അംഗവുംഅഭിവക്ത തളിപ്പറമ്പ് ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി ജനറൽ സെക്രട്ടറിയും കൊളച്ചേരി സർവീസ് സഹകരണ ബേങ്ക് മുൻ ഡയറക്ടറുമായിരുന്ന ചേലേരി മുക്കിലെ തീണ്ടക്കര ടി ഉണ്ണികൃഷ്ണൻ(63) നിര്യാതനായി.
ചേലേരിയിലെ പരേതരായ എ എസ് നമ്പ്യാരുടെയും തീണ്ടക്കര ജാനകിയമ്മയുടെയും മകനാണ്.
തളാപ്പ് വിസ്പറിംങ്ങ് പാംസ് അപ്പാർട്ട് മെൻ്റിൽ താമസിച്ചു വരികയാണ്.കണ്ണൂർ എൻ ആർ ഐ വെൽഫെയർ കോ-ഓപ്പറേറ്റീവ് സൊസൈറ്റി മുൻ പ്രസിഡന്റും എൻ എസ് എസ് കരയോഗം തളാപ് ശാഖ പ്രസിഡൻ്റുമാണ് പരേതൻ .
ഭാര്യ: ദീപ
മക്കൾ അഞജലി, അർജുൻ
മരുമകൻ: മുകേഷ് ഖൻ വാനി,
സഹോദരങ്ങൾ:- ജനാർദനൻ, മധു സുദനൻ, തുളസിദാസ്, വിജയകുമാർ
സംസ്കാരം ഇന്ന് 12 ന് പയ്യാമ്പലത്ത് നടക്കും.