വയനാട്ടിൽ നിന്നും കാണാതായ യുവാവ് പറശ്ശിനിക്കടവിൽ തൂങ്ങിമരിച്ച നിലയിൽ

തളിപ്പറമ്പ്:- വയനാട്ടിൽ നിന്നും കാണാതായ യുവാവിനെ പറശ്ശിനിക്കടവ് സ്കൂൾ ഗ്രൗണ്ടിലെ ആൽമരത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.വയനാട് പടിഞ്ഞാറത്തറ സ്റ്റേഷൻ പരിധിയിലെ വെള്ളമുണ്ടയ്ക്കൽ കിഷൻ കുമാറിനെ (22)യാണ് ഇന്ന് രാവിലെ മരത്തിൽ തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടത്

 ഇന്ന് രാവിലെ സ്കൂൾ അധികൃതർ ആണ് മൃതദേഹം കണ്ടത്.തുടർന്ന് തളിപ്പറമ്പ് പോലീസിൽ വിവരം അറിയിച്ചു.ഇക്കഴിഞ്ഞ 12 മുതൽ യുവാവിനെ കാണാതായതിനെ തുടർന്ന് ബന്ധുക്കൾ വയനാട് പടിഞ്ഞാറത്തറ പോലീസിൽ പരാതി നൽകിയിരുന്നു. വിവരമറിഞ്ഞ് ബന്ധുക്കൾ തളിപ്പറമ്പിലേക്ക് പുറപ്പെട്ടിട്ടുണ്ട്. പോക്കറ്റിൽ നിന്ന് ലഭിച്ച രേഖകളിൽ നിന്നാണ് ആളെ തിരിച്ചറിഞ്ഞത്.

Previous Post Next Post