കമ്പിൽ:-CPM ഇരുപത്തിമൂന്നാമത് പാർട്ടി കോൺഗ്രസിൻ്റെ ഭാഗമായി സംഘടിപ്പിച്ച കുടുംബ സംഗമങ്ങൾക്ക്പാട്ടയം താഴെ ബ്രാഞ്ച് സംഗമത്തോടെ സമാപനമായി.പാട്ടയം താഴെ ബ്രാഞ്ച് സംഗമം കൊളച്ചേരിLC മെമ്പർ ശ്രീധരൻ സംഘമിത്ര ഉദ്ഘാടനം ചെയ്തു .കെ .സുരേശൻ അധ്യക്ഷത വഹിച്ചു
1975 മുന്നേ പാർടി അംഗത്വത്തിൽ വരികയും നിലവിൽ മെമ്പർമാരായി തുടരുകയും ചെയ്യുന്ന കെ.വി ഗോപാലൻ ,കെ.നാരായണൻ എന്നിവരെ ലോക്കൽ സെക്രട്ടറി കെ.രാമകൃഷ്ണൻ മാസ്റ്റർ ആദരിച്ചു.LC മെമ്പർ എ കൃഷ്ണൻ പ്രസംഗിച്ചു.ഉക്രൈയിനിൽ നിന്ന് നാട്ടിലെത്തിയ ബി ഉനൈസിനെ ചടങ്ങിൽ വെച്ച് അനുമോദിച്ചുപി.പി രാഗേഷ് സ്വാഗതവും പി.പി സുഗേഷ് നന്ദിയും പറഞ്ഞു.