രാജ്യത്ത് മതേതരത്വം കനത്തവെല്ലുവിളിനേരിടുന്നു .സതീശൻ പാച്ചേനി

 

കൊളച്ചേരി:-കോൺഗ്രസ്സ് ഉയർത്തിപ്പിടിച്ച് രാജ്യത്തിന് സംഭാവന ചെയ്ത മതേതരത്വവും ജനാധിപത്യവും, ഭരണഘടനാ സ്ഥാപനങ്ങളും രാജ്യത്ത് കനത്ത ഭീഷണി നേരിടുന്നതായി ശ്രീ സതീശൻ പാച്ചേനി പ്രസ്താവിച്ചു. ഈ വെല്ലുവിളി നേരിടാൻ കോൺഗ്രസ്സിനെ ശക്തിപ്പെടുത്തുക മാത്രമാണ് ഏക പോംവഴി കൊളച്ചേരി മണ്ഡലം 163 ബൂത്ത് പന്ന്യങ്കണ്ടി ബൂത്തിലെ ആദ്യ സി യു സി രൂപീകരണയോഗം ഉൽഘാടനം ചെയ്യുകയായിരുന്നു പാച്ചേനി.

 ചടങ്ങിൽ കെ.പി കമാൽ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡണ്ട് കെ.എം. ശിവദാസൻ, ഡി.സി.സി സി ക്ര ട്ടറി കെ.സി. ഗണേശൻ, മണ്ഡലം പ്രസിഡണ്ട് മാരിയ കെ.ബാലസുബ്രഹ്മണ്യൻ,എൻ.വി. പ്രേമാനന്ദൻ, വി.പത്മനാഭൻ മാസ്റ്റർ, സി.എച്ച് മൊയ്തീൻ കുട്ടി.കെ.പി.മുസ്തഫ, പി.കെ. പ്രഭാകരൻ മാസ്റ്റർ തുടങ്ങിയവർ സംബന്ധിച്ചു എ പി. ഗിരീശൻ സ്വാഗതവും യൂണിറ്റ് സിക്രട്ടറി ഹംസ പി.യം. നന്ദിയും പറഞ്ഞു.മുതിർന്ന കോൺഗ്രസ്സ് പ്രവർത്തകൻ കണ്ണനെ  പാച്ചേനി ഷാൾ അണിയിച്ച് ആദരിച്ചുസി.യു.സി. ഭാരവാഹികളായി

അബ്ദുൾ ഖാദർ സി.കെ (പ്രസിഡണ്ട് ) . ഹംസ.പി.എം. (സ|കട്ടറി) രാജേശ്വരി കെ.പി. (ട്രഷറർ ) ബൂത്ത് പ്രതിനിധികളായി മൊയ്തീൻ കെ.എം. . ബാലൻ എം.എന്നിവരെ തിരഞ്ഞെടുത്തു

Previous Post Next Post