ശ്രീകണ്ഠപുരം: ഭർത്താവിനൊപ്പം സ്കൂട്ടറിൽ യാത്രചെയ്യവേ തെറിച്ചുവീണ് പരിക്കേറ്റ അധ്യാപിക മരിച്ചു.ചുഴലി ചാലിൽവയലിലെ ആർലിൻ വിൻസെന്റ് (30) ആണ് മരിച്ചത്. ചുഴലി ബി.പി.എം. എൽ.പി. സ്കൂളിലെ പ്രീപ്രൈമറി വിഭാഗം അധ്യാപികയാണ്. തിങ്കളാഴ്ച രാവിലെയാണ് അപകടം. ചെമ്പന്തൊട്ടി ഭാഗത്തേക്ക് സഞ്ചരിക്കവെ പയറ്റ്യാലിൽവെച്ച് ആർലിൻ സ്കൂട്ടറിൽനിന്ന് തെറിച്ച് റോഡിലേക്ക് വീഴുകയായിരുന്നു. തലയ്ക്ക് സാരമായി പരിക്കേറ്റ ഇവരെ ഉടൻ ആസ്പത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മണ്ഡളം നീലയറ കുടുംബാംഗമാണ്. അച്ഛൻ: സാബു. അമ്മ: മോളി. ഭർത്താവ്: വിൻസെന്റ് (വെൽഡിങ് തൊഴിലാളി). മക്കൾ: ജിയോർ വിൻസ്, ജിയ. സഹോദരങ്ങൾ: ആഷ്‌ലി, ആൽബിൻ. സംസ്കാരം ചൊവ്വാഴ്ച വൈകിട്ട് അഞ്ചിന് വെണ്ണക്കല്ല് ആൻറണീസ് പള്ളി സെമിത്തേരിയിൽ.