മയ്യിൽ :- ചെറുപഴശ്ശി തൃക്കപാലേശ്വരം ശ്രീ ദുർഗാഭഗവതി ക്ഷേത്ര ഉത്സവാഘോഷം ഏപ്രിൽ 23, 24,25 തീയ്യതികളിലായി നടക്കും.
ഏപ്രിൽ 23 ശനിയാഴ്ച വൈകിട്ട് 5ന് നടതുറക്കും തുടർന്ന് ആചാര്യവരണം, ദീപാരാധന, പ്രസാദ ശുദ്ധി, സ്ഥല ശുദ്ധി, അത്താഴപൂജ എന്നിവ നടക്കും.
ഏപ്രിൽ 24 ഞായറാഴ്ച രാവിലെ മുതൽ വിശേഷാൽ പൂജകൾ നടക്കും.വൈകിട്ട് 4.30ന് ക്ഷേത്രത്തിലേക്ക് കലവറ നിറയ്ക്കാൻ ഘോഷയാത്ര നടക്കും. തുടർന്ന് 6.30ന് ദീപാരാധന, നിറമാല, അത്താഴപൂജ എന്നിവ നടക്കും.
രാത്രി 7 മണിക്ക് ശ്രീ .രാധാകൃഷ്ണൻ മാണിക്കോത്തിൻ്റെ സാംസ്കാരിക പ്രഭാഷണം ഉണ്ടായിരിക്കും. തുടർന്ന് കുട്ടികളുടെ കലാപരിപാടികൾ ക്ഷേത്രത്തിൽ അരങ്ങേറും. തുടർന്ന് മാണിക്കോത്ത് സിംഫണി അവതരിപ്പിക്കുന്ന കരോക്കെ ഗാനമേള അരങ്ങേറും.
ഏപ്രിൽ 25 തിങ്കളാഴ്ച രാവിലെ മുതൽ വിവിധ വിശേഷാൽ പൂജകൾ നടക്കും. വൈകിട്ട് തായമ്പകയും തിരു നൃത്തവും ഉണ്ടാവും.