വിഷു വിപണനമേള മയ്യിൽ ബസ്റ്റാന്റിൽ ആരംഭിച്ചു

 

മയ്യിൽ :- മയ്യിൽ  ഗ്രാമപഞ്ചായത്ത് സി.ഡി.എസ് വിഷു വിപണനമേള മയ്യിൽ ബസ്റ്റാന്റിൽ ആരംഭിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി കെ കെ റിഷ്ന ഉദ്ഘാടനം ചെയ്തു. ചടങ്ങിന്   വികസന സ്റ്റാൻ്റിംങ് കമ്മിറ്റി ചെയർപേഴ്ണൻ അജിത എം വി അദ്ധ്യക്ഷത വഹിച്ചു.എം സി രജനി, സുചിത്ര എ പി, ശാലിനി, സതീദേവി, പി പ്രീത, കാദർ കാലടി എന്നിവർ പ്രസംഗിച്ചു. CDS ചെയർപേഴ്സൺ രതി സ്വാഗതവും പഞ്ചായത്ത് അംഗം സന്ധ്യ നന്ദിയും പറഞ്ഞു.

 കുംടുംബശ്രീ ഉൽപന്നങ്ങൾ മിതമായ നിരക്കിൽ ലഭ്യമാക്കുന്നതിനായി ഏപ്രിൽ 14 വരെ ചന്ത പ്രവർത്തിക്കും.





        



Previous Post Next Post