കൊളച്ചേരി :- അര നൂറ്റാണ്ട് പിന്നിടുന്ന ഇറ്റാക്സ് കോളേജ്സ്ഥാപകനും സാമൂഹിക, സാംസ്കാരിക രംഗത്തെ അതികായനുമായ ചന്ദ്രൻ തെക്കെയിലിനു പുരസ്കാരം നൽകി ആദരിക്കാൻ കൊളച്ചേരിയിൽ ചേർന്ന പൂർവ്വ വിദ്യാർഥികളുടെയും അധ്യാപകരുടെയും സഹപ്രവർത്തകരുടെയും യോഗം തീരുമാനിച്ചു. മികച്ച അധ്യാപകനും , നാടക സംവിധായകനും , എഴുത്തുകാരും , ശാസ്ത്രരംഗത്തെ ബഹുമുഖ പ്രതിഭയും , ആകാശവാണി ഡപ്യൂട്ടി എഡിറ്ററുമായി വിവിധ മേഖലകളിൽ പ്രവർത്തിച്ച ചന്ദ്രൻ തെക്കെയിൽ ഡോക്ടർ സി വി രാമന്റെ കീഴിൽ ശാസ്ത്രരംഗത്തും കഴിവ് തെളിയിച്ചിട്ടുണ്ട്.
കെ.എൻ. രാധാകൃഷ്ണൻ ചെയർമാൻ, ടി. ബാലകൃഷ്ണൻ വൈസ് ചെയർമാൻ, എം. അശോകൻ കൺവീനർ, എ. മുരളി ജോയിൻ കൺവീനർ.കെ.വി. രാജീവൻ ട്രഷറർ ആയി 101 അംഗ സ്വാഗത സംഘം രൂപീകരിച്ചു പ്രവർത്തനങ്ങൾ ആരംഭിച്ചു .
മെയ് 29നു മുല്ലക്കൊടി ബാങ്ക് ഓഡിറ്റോറിയത്തിൽ നടക്കുന്ന സമ്മേളനത്തിൽവച്ച് പുരസ്കാരവും, പ്രശസ്തിപത്രവും നൽകി ആദരിക്കും.