കമ്പിൽ:- പന്ന്യങ്കണ്ടി സാന്ത്വനം സെന്റർ ,കേരള മുസ്‌ലിം ജമാഅത്ത്,SYS,SSF ന്റെ ആഭിമുഖ്യത്തിൽ പന്ന്യങ്കണ്ടിയിൽ വെച്ച് രോഗികൾക്കാവശ്യമായ മെഡിക്കൽ ഉപകരണങ്ങൾ KPP അബ്ദുൾ സലാം സാഹിബ് സമർപ്പിച്ചു. ഒരു ലക്ഷത്തിലധികം രൂപയുടെ റമളാൻ റിലീഫ് കിറ്റ് വിതണോദ്ഘാടനം KMJ കമ്പിൽ സോൺ പ്രസിഡണ്ട് KP മുത്തുക്കോയതങ്ങൾ നിർവ്വഹിച്ചു. LSS വിജയി KP ഫാത്തിമത്തു ജസക്ക് VP മുഹമ്മദ് കുഞ്ഞി ഉപഹാരം നൽകി .
പന്ന്യങ്കണ്ടി സാന്ത്വനം സെന്റർ വർഷങ്ങളായി സ്ഥിര രോഗികളായ നിർധനർക്ക് എല്ലാ മാസവും സൗജന്യ മെഡിസിൻ നൽകി വരുന്നു. ചെറിയ പെരുന്നാളിൽ തളിപ്പറമ്പ് അൽ മഖർ സ്നേഹ ഭവനിലെ അന്തേവാസികൾക്ക് ഭക്ഷണം നൽകും പരിപാടിയിൽ നസീർ സഅദി കയ്യംകോട് മുഖ്യപ്രഭാഷണം നടത്തി ഫിറോസ് സഅദി പ്രാർത്ഥനക്ക് നേതൃത്വം നൽകി ബഷീർ അർഷദി ആറളം ആശംസ ഭാഷണം നടത്തി KMP അഹ്മദ് കുട്ടി ഹാജി ,KP ഖാദർ കുട്ടി , TK സഈദ് , KP ശമീർ, PM മുഹമ്മദ്, NK നൗഷാദ് തുടങ്ങിയവർ പങ്കെടുത്തു PM അബൂബക്കർ മാസ്റ്റർ അദ്ധ്യക്ഷത നിർവ്വഹിച്ചു KMP അഷ്റഫ് മാസ്റ്റർ സ്വാഗതവും പറഞ്ഞു ഇഫ്‌ത്വാർ സംഗമവും നടന്നു.