മയ്യിൽ ഗ്രാമപഞ്ചായത്ത് പൊതു വിദ്യാലയങ്ങൾക്ക് ശാസ്ത്ര പഠനക്കിറ്റ് വിതരണം ചെയ്തു


മയ്യിൽ :-
മയ്യിൽ ഗ്രാമ പഞ്ചായത്ത് വാർഷിക പദ്ധതി 2021-22  -ൽ ഉൾപ്പെടുത്തി പൊതു വിദ്യാലയങ്ങൾക്ക് ശാസ്ത്രപഠനകിറ്റ്  വിതരണ ഉദ്ഘാടനം മയ്യിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ AT രാമചന്ദ്രൻ നിർവഹിച്ചു. 

ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ശ്രീമതി വി.വി. അനിത അധ്യക്ഷത വഹിച്ചു. ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മറ്റി അധ്യക്ഷൻ   രവി മാണിക്കോത്ത്, വികസന സമിതി സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷ എം.വി അജിത ,മെമ്പർമാരായ സതിദേവി , ഭരതൻ  അധ്യാപകരായ സി.വിനോദ് . പി .പി.സുരേഷ് ബാബു എന്നിവർ ആശംസകൾ നേർന്നു . നിർവ്വഹണോദ്യോഗസ്ഥൻ മധുസൂദനൻ കെ എം പദ്ധതി വിശദീകരണം നടത്തി.

Previous Post Next Post