കണ്ണൂർ: - സി.പി.എം. പാർട്ടികോൺഗ്രസ് വേദിയിലേക്ക് ശനിയാഴ്ച തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും കോൺഗ്രസ് നേതാവ് പ്രൊഫ. കെ.വി. തോമസും എത്തും. പാർട്ടികോൺഗ്രസിനോടനുബന്ധിച്ച് നടക്കുന്ന ഫെഡറലിസത്തെക്കുറിച്ചുള്ള സെമിനാറിലാണ് ഇരുവരും എത്തുന്നത്.
തമിഴ്‌നാട് മുഖ്യമന്ത്രിയുടെ വരവിനെ സി.പി.എം. വലിയ പ്രാധാന്യത്തോടെയാണ് അവതരിപ്പിക്കുന്നത്. തമിഴ്‌നാട്ടിൽ ഡി.എം.കെ. മുന്നണിയിൽ അംഗമായ സി.പി.എമ്മിന് അതുകൊണ്ട് ലോക്‌സഭാതിരഞ്ഞെടുപ്പിൽ വലിയ നേട്ടമാണുണ്ടായത്. എം.കെ. സ്റ്റാലിനും മുഖ്യമന്ത്രി പിണറായി വിജയനോട് അടുത്തബന്ധമാണുള്ളത്.
മുൻമന്ത്രികൂടിയായ കെ.വി. തോമസിന്റെ വരവ് വലിയ ചർച്ചയായിക്കഴിഞ്ഞു.