ചക്ക മഹോത്സവം

 

കണ്ണൂർ:-പഴയ ബസ് സ്റ്റാൻഡിനടുത്ത് ഫാർമേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യയും ജാക്ക് ഫ്രൂട്ട് പ്രൊമോഷൻ അസോസിയേഷനും ചേർന്ന് സംഘടിപ്പിക്കുന്ന ചക്ക മഹോത്സവം കണ്ണൂർ മേയർ ടി.ഒ.മോഹനൻ ഉദ്ഘാടനം ചെയ്തു. ചക്കയിൽനിന്ന് ഉത്പാദിപ്പിക്കുന്ന ഹൽവ, സ്ക്വാഷ്, പപ്പടം, അച്ചാർ, ചമ്മന്തിപ്പൊടി, ഐസ്‌ക്രീം എന്നിവയും ആയുർവേദ പച്ചമരുന്നുകളും ഇവിടെ ലഭിക്കും. വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷൻ സുരേഷ് ബാബു എളയാവൂർ, ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷൻ എ.പി.രാജേഷ്, എം.വി.സതീശൻ, റെജി തോമസ് എന്നിവർ പങ്കെടുത്തു

Previous Post Next Post