കൊളച്ചേരി :- കൊളച്ചേരിയിലെ മരണവീട് സന്ദർശിച്ച് മടങ്ങവേ പരിയാരം കോരൻപീടികയ്ക്ക് സമീപം സ്വകാര്യ ബസ് കാറിലിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന സ്ത്രീ മരണപ്പെട്ടു. പരിയാരത്ത് താമസിക്കുന്ന പുന്നേരി പേരൂർ ഇല്ലത്ത് രാധാ അന്തർജനമാണ് (65) മരണപ്പെട്ടത്.
കഴിഞ്ഞ നവംബർ 24- നായിരുന്നു അപകടം. കൊളച്ചേരി സ്വദേശിയായ പരേതനായ റിട്ട.AEO കെ എം വാസുദേവൻ മാസ്റ്ററുടെ ഭാര്യാ സഹോദരിയാണ് രാധാ അന്തർജനം. വാസുദേവൻ മാസ്റ്ററുടെ മരണാനന്തര ചടങ്ങുകൾക്ക് ശേഷം വീട്ടിലേക്ക് മടങ്ങവെയാണ് കോരൻപീടികയ്ക്ക് വച്ച് ഇവർ സഞ്ചരിച്ച കാറിൽ ബസ്സിടിച്ച് അപകടം സംവിച്ചത്.അപകടത്തിൽ കാറിലുണ്ടായിരുന്നവർക്കും പരിക്കേറ്റിരുന്നു. തലയ്ക്ക് കാര്യമായ പരിക്കേറ്റ് അത്യാസന നിലയിലായ രാധ സ്വകാര്യ ആശുപത്രിയിൽ ഏറെ നാളായി ചികിത്സയിലായിരുന്നു.
പരേതനായ വെങ്ങപ്പുറത്ത് ഭട്ടതിരി കുബേരൻ നമ്പൂതിരിയുടെയും ശ്രീദേവി അന്തർജനത്തിന്റെയും മകളാണ് പരേതയായ രാധ.
ഭർത്താവ്: പുന്നേരി പേരൂർ ഇല്ലത്ത് വാസുദേവൻ നമ്പൂതിരി (റിട്ട. അസി. എൻജി. പി. ഡബ്ല്യു.ഡി.).
മക്കൾ: ആനന്ദ് പി.പി. (കെ.എസ്.ആർ. ടി.സി.), ആര്യ (തളിപ്പറമ്പ് കോടതി).
മരുമകൾ: വാസന്തി, ഹരി (കെ.എസ്.ആർ.ടി.സി.).
സഹോദരങ്ങൾ:- വി.ബി. നാരായണൻ (ഡൽഹി), വി.ബി.പരമേശ്വരൻ ( സി. എഡിറ്റർ, ദേശാഭിമാനി), വി.ബി.രാജൻ ( നിക് സ്കൂൾ, കഴക്കൂട്ടം), ശ്യാമള (മണിയങ്ങാട്ടില്ലം, കൊളച്ചേരി).
സംസ്കാരം കുറ്റിച്ചിറയിലെ തറവാട് ശ്മശാനത്തിൽ നടന്നു.