കണ്ണൂർ :- സി.പി.എം. പാർട്ടി കോൺഗ്രസിന്റെ ഭാഗമായി ഞായറാഴ്ച കണ്ണൂർ നഗരത്തിൽ പോലീസ് ഗതാഗതനിയന്ത്രണം ഏർപ്പെടുത്തി. നിരവധി പാർട്ടിപ്രവർത്തകരും വിവിധ പ്രദേശങ്ങിൽനിന്നുള്ള വാഹനങ്ങളും എത്തി വൻജനത്തിരക്ക് ഉണ്ടാകാൻ സാധ്യതയുള്ളതിനാലാണിത്. നിയന്ത്രണം കർശനമായി പാലിക്കണം.
വലിയ വാഹനങ്ങൾക്കുള്ള നിയന്ത്രണങ്ങൾ
കാസർകോട് ഭാഗത്തുനിന്ന് വരുന്ന ടാങ്കർ, കൺടെയ്‌നർ ലോറികൾ ഉച്ചയ്ക്ക് 12 മുതൽ രാത്രി ഒൻപതുവരെ കരിവെള്ളൂരിലും കോഴിക്കോട് ഭാഗത്തുനിന്ന് വരുന്നവ കുഞ്ഞിപ്പള്ളിയിലും നിർത്തിയിടണം.
വടക്കുഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ
കാസർകോട് ഭാഗത്തുനിന്ന് തലശ്ശേരി ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ പിലാത്തറ, തളിപ്പറമ്പ്, മുയ്യം, മയ്യിൽ ചാലോട് വഴി തലശ്ശേരിയിലേക്ക് പോകണം.
പഴയങ്ങാടി ഭാഗത്തുനിന്ന് തലശ്ശേരി ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ പാപ്പിനിശ്ശേരി കോട്ടൺസ് റോഡ് ധർമശാല, മയ്യിൽ ചാലോട് വഴി തലശ്ശേരിയിലേക്ക് പോകണം.
വളപട്ടണം ഭാഗത്തുനിന്ന് തലശ്ശേരി ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ അലവിൽ കണ്ണൂർ സിറ്റി, തോട്ടട, നടാൽ, എടക്കാട് വഴിയാണ് തലശ്ശേരിയിലേക്ക് പോകേണ്ടത്.
തെക്കുഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ
തലശ്ശേരി ഭാഗത്തുനിന്ന് കാസർകോട് ഭാഗത്തേക്ക് പോകുന്ന എല്ലാ വാഹനങ്ങളും കൊടുവള്ളി, ചാലോട്, ശ്രീകണ്ഠപുരം, തളിപ്പറമ്പ് വഴി കാസർകോട്ടേക്ക് പോകണം. എടക്കാട് ഭാഗത്തുനിന് കാസർകോട് പോകുന്ന വാഹനങ്ങൾ കടമ്പൂർ, കാടാച്ചിറ, മമ്പറം, ചാലോട്, മയ്യിൽ വഴി തളിപ്പറമ്പ് ഭാഗത്തേക്കും കൂത്തുപറമ്പ് ഭാഗത്തുനിന്ന് തളിപ്പറമ്പ് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ മട്ടന്നൂർ, ശ്രീകണ്ഠപുരം, തളിപ്പറമ്പ് ഭാഗത്തേക്കുമാണ് പോകേണ്ടത്.
ചാല ജങ്‌ഷൻ ഭാഗത്തുനിന്ന് തളിപ്പറമ്പ് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ തെഴുക്കിൽപീടിക, കണ്ണൂർ സിറ്റി, ചാലാട്, അലവിൽ വഴി വളപട്ടണം ഭാഗത്തേക്കാണ് പോകേണ്ടതാണ്.
പാർക്കിങ് സ്ഥലങ്ങൾ
റെഡ് വൊളന്റിയർമാരുമായി വരുന്ന വാഹനങ്ങൾ കണ്ണൂർ എസ്.എൻ. പാർക്ക് മുതൽ ഗസ്റ്റ് ഹൗസ് ജങ്ഷൻവരെയും അവിടെനിന്ന് മസ്‌കോട്ട്-ബീച്ച് റിസോർട്ട് വരെയുള്ള റോഡരികിൽ പാർക്ക് ചെയ്യണം.
കണ്ണൂർ സർവകലാശാല ഗ്രൗണ്ട് താവക്കരയിൽ 200-ഓളം വാഹനങ്ങൾ പാർക്ക് ചെയ്യാം. ചേംബർ ഓഫ് കൊമേഴ്‌സിനടുത്ത് ആളുകളെ ഇറക്കി മനോരമ വഴി വാഹനങ്ങൾ യൂണിവേഴ്‌സിറ്റി ഗ്രൗണ്ടിലേക്ക് പോകണം.
കണ്ണൂർ മുനിസിപ്പൽ ബസ്‌സ്റ്റാൻഡിൽ 100-ഓളം വാഹനങ്ങൾ പാർക്ക് ചെയ്യാം.
കണ്ണൂർ മുനിസിപ്പൽ ഹൈസ്കൂൾ ഗ്രൗണ്ടിൽ 50 ചെറു വാഹനങ്ങൾ പാർക്ക് ചെയ്യാം.
തളാപ്പ് അമ്പലം റോഡ്, എൽ.ഐ.സി. റോഡ് രജിസ്ട്രാർ ഓഫീസ് റോഡ് എന്നിവിടങ്ങളിൽ 50 വീതം വാഹനങ്ങൾ പാർക്ക് ചെയ്യാം.
ട്രെയിനിങ് സ്‌കൂൾ ഗ്രൗണ്ട്, കക്കാട് കോർജാൻ യു.പി. സ്‌കൂൾ ഗ്രൗണ്ട് എന്നിവിടങ്ങളിലും പാർക്കിങ് സൗകര്യമുണ്ട്.
ഈ സ്ഥലങ്ങളിലെ പാർക്കിങ് സൗകര്യം അവസാനിക്കുന്നതോടെ പള്ളിക്കുന്ന് കൃഷ്ണമേനോൻ കോളേജ് റോഡിൽ ആളുകളെ ഇറക്കിയശേഷം തിരിച്ചുപോകുന്ന വാഹനങ്ങൾ കൃഷ്ണമേനോൻ കോളേജ് ഗ്രൗണ്ട്, രാധാവിലാസം സ്‌കൂൾ ഗ്രൗണ്ട്, ചിറക്കൽ രാജാസ് ഹൈസ്‌കൂൾ ഗ്രൗണ്ട് എന്നിവിടങ്ങളിൽ പാർക്ക് ചെയ്യണം.
ഈ സ്ഥലങ്ങളിൽ പാർക്കിങ് തികയാത്ത മുറയ്ക്ക് ബാക്കി വരുന്ന വാഹനങ്ങൾ പാപ്പിനിശ്ശേരിയിൽ നിർമാണത്തിലിരിക്കുന്ന പുതിയ ഹൈവേ ബൈപ്പാസ് റോഡിൽ പാർക്ക് ചെയ്യണം.
തലശ്ശേരി ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ കണ്ണൂർ താണയിൽ ആളുകളെ ഇറക്കിയശേഷം പാതിരിപ്പറമ്പ് ഗ്രൗണ്ട് എസ്.എൻ. കോളേജ് ഗ്രൗണ്ട്, ആയിക്കര ഹാർബർ എന്നിവിടങ്ങളിൽ പാർക്ക് ചെയ്യാം.
മേൽസ്ഥലങ്ങളിൽ പാർക്കിങ് തികയാത്ത മുറയ്ക്ക് ബാക്കിവരുന്ന വാഹനങ്ങൾ കുഞ്ഞിപ്പള്ളി, പുല്ലൂപ്പി പ്രദേശത്തെ നിർമാണത്തിലിരിക്കുന്ന പുതിയ ഹൈവേ ബൈപ്പാസ് റോഡിൽ പാർക്ക് ചെയ്യണം.