ന്യൂഡൽഹി: - റിപ്പോ, റിവേഴ്സ് റിപ്പോ നിരക്കുകളിൽ മാറ്റം വരുത്താതെ റിസർവ് ബാങ്ക് വായ്പാ നയം പ്രഖ്യാപിച്ചു. റിപ്പോ നിരക്ക് നാല് ശതമാനമായും റിവേഴ്സ് റിപ്പോ നിരക്ക് 3.35 ശതമാനമായും തുടരും. 2022-23 സാമ്പത്തിക വർഷത്തിലെ ആദ്യ ദ്വൈമാസ നയമാണ് ഇന്ന് പ്രഖ്യാപിച്ചിട്ടുള്ളത്.
കോവിഡ് മഹാമാരിക്ക് ശേഷം രാജ്യത്തെ സാമ്പത്തിക മേഖല തിരിച്ചുവരവിന്റെ പാതയിലാണെന്നും നടപ്പ് സാമ്പത്തിക വർഷം ഇന്ത്യയുടെ വളർച്ച് 7.2 ശതമാനമായിരിക്കുമെന്നും റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത് ദാസ് അറിയിച്ചു. ആഗോള സാമ്പത്തിക മേഖലയെ അട്ടിമറിക്കുന്നതാണ് റഷ്യ-യുക്രൈൻ യുദ്ധമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
2022-23 സാമ്പത്തിക വർഷത്തിൽ മൊത്ത ആഭ്യന്തര ഉത്പാദനം 7.8 ശതമാനം വളർച്ച കൈവരിക്കുമെന്നായിരുന്നു മുമ്പ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ, ഇത് 7.2 ശതമാനം ആയിരിക്കുമെന്നാണ് ഇപ്പോൾ വിലയിരുത്തുന്നത്. ഈ സാമ്പത്തിക വർഷത്തിൽ 4.5 ശതമാനത്തിൽ നിന്നും 5.7 ആയി ഉയരുമെന്നും റിസർവ്വ് ബാങ്ക് ഗവർണർ അറിയിച്ചു.