മയ്യിൽ:- പണം ഇരട്ടിപ്പിച്ച് നൽകാമെന്ന് വിശ്വിസപ്പിച്ച് രണ്ടു ലക്ഷത്തോളം രൂപ തട്ടിയ കേസിൽ അന്വേഷണസംഘം കോയമ്പത്തൂരിലേക്ക്.
മയ്യിൽ സ്വദേശിയുടെ പരാതിയിലാണ് മയ്യിൽ എസ്.ഐ. സുനിൽകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം കോയമ്പത്തൂരിലേക്ക് പോയത്. മയ്യിൽ കണ്ടക്കൈയിലെ ഹരീന്ദ്രന്റെ പണമാണ് കോയമ്പത്തൂരിലെ യൂണിവേഴ്‌സൽ ട്രേഡിങ് സൊലൂഷൻ എം.ഡി. ഗോവിന്ദ് സ്വാമി, ഡയറക്ടർ രമേശൻ, ഏജന്റ് മലപ്പട്ടം സ്വദേശി രാജേഷ് എന്നിവരുൾപ്പെട്ട സംഘം തട്ടിയതെന്നാണ് പരാതി. മൂവരും ഇപ്പോൾ അറസ്റ്റിലാണ്.
ഈ കമ്പനി മലയാളികളുൾപ്പെടെയുള്ളവരുടെ കോടികൾ തട്ടിയതായാണ് വിവരം. ഒരുലക്ഷം രൂപ നിക്ഷേപിച്ചാൽ ഒരുവർഷംകൊണ്ട് ഇരട്ടി തിരിച്ചുനൽകുമെന്നായിരുന്നു വാഗ്ദാനം.