കണ്ണൂർ :- രണ്ടാം പിണറായി സർക്കാറിൻ്റെ ഒന്നാം വാർഷികാഘോഷവുമായി ബന്ധപ്പെട്ട് കണ്ണൂരിൽ നടന്നു വരുന്ന 'എൻ്റെ കേരളം' എക്സിബിഷനിൽ പൊതു വിദ്യാഭ്യാസവകുപ്പിന്റെ പ്രദർശന സ്റ്റാളിൽ നാളെ (ഏപ്രിൽ 13 ) തളിപറമ്പ് സൗത്ത് ഉപജില്ലയെ പ്രതിനിധീകരിച്ച് ചേലേരി എ യു പി സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥി നീരജിൻ്റെ ചിത്രപ്രദർശനം നടക്കും .
ചേലേരി അമ്പലത്തിനു സമീപം താമസിക്കുന്ന ബിജു - ധന്യ ദമ്പതികളുടെ മകനായ നീരജ് വരച്ച ചിത്രങ്ങളാണ് പ്രദർശനത്തിനായി എത്തുന്നത്.മരത്തിൽ നേരിട്ട് ചിത്രങ്ങൾ വരയ്ക്കും എന്നതാണ് നീരജിൻ്റെ പ്രത്യേകത.