കൊളച്ചേരി: - കൊളച്ചേരി ഇ.പി കൃഷ്ണൻ നമ്പ്യാർ സ്മാരക എ എൽ പി സ്കൂൾ നാല്പതാം വാർഷികത്തിൻ്റെ ഭാഗമായി നടന്ന സർഗോത്സവം ശ്രദ്ധേയമായി. വിദ്യാർഥികളും അധ്യാപകരും രക്ഷിതാക്കളും ചിത്രങ്ങൾ വരച്ചു ചിത്രമതിൽ തീർത്തു കൊണ്ട് സർഗോത്സവത്തിന് തുടക്കമിട്ടു. ആർടിസ്റ്റ് രമേഷ് ചിത്രരചനയ്ക്ക് നേതൃത്വം നൽകി.ഉദ്ഘാടന സമ്മേളനത്തിൽ നമിത പ്രദോഷ് അധ്യക്ഷത വഹിച്ചു. എം.വി.ജനാർദ്ദനൻ മാസ്റ്റർ പാട്ടും സല്ലാപവുമായി ഉദ്ഘാടനം നിർവഹിച്ചു.കെ.ശിഖ സ്വാഗതവും ധനുഷ്.കെ.കെ നന്ദിയും പറഞ്ഞു.
തുടർന്ന് വിവിധ മൂലകളിൽ പ്രവർത്തനങ്ങൾ നടന്നു.രഘുനാഥ് പടവ് നയിച്ച തിയേറ്റർ ഗെയിം, അജയൻ വളക്കൈ നേതൃത്വം നൽകിയ സർഗാത്മക രചന എന്നിവ നടന്നു. ഐ ടി ആനിമേഷനിൽ സി.കെ സുരേഷ് ബാബു പരിശീലനം നൽകി. കരകൗശല മൂലയിൽ സുധ തെക്കെയിൽ, ജിഷ.പി, നിത്യ, നമിത പ്രദോഷ് എന്നിവർ പരിശീലനം നടത്തി.
തുടർന്ന് പൗരാണികമായ കരുമാരത്തില്ലത്തേക്ക് പഠനയാത്ര നടത്തി., എസ് എസ് ജി ചെയർമാൻ പി.പി കുഞ്ഞിരാമൻ,പ്രധാന അധ്യാപകൻ വി.വി.ശ്രീനിവാസൻ, ടി.മുഹമ്മദ് അഷ്റഫ്,കെ.വി.ശങ്കരൻ, വി.രേഖ, സിന്ധു.കെ.കെ, രേഷ്മ.വി.വി, സരള.പി.പി, ഉഷ.പി തുടങ്ങിയവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.വാർഷികാഘോഷം ഏപ്രിൽ 20ന് വിവിധ കലാപരിപാടികളോടെ സമാപിക്കും.