കണ്ണൂർ :- എസ്.എഫ്.ഐ. ജില്ലാ സമ്മേളനം മയ്യിലിൽ ഇന്ന് തുടങ്ങും. ജോൺ ബ്രിട്ടാസ് എം.പി. ഉദ്ഘാടനം ചെയ്യും. സമ്മേളനത്തിൽ ജില്ലയിലെ എസ്.എഫ്.ഐ. രക്തസാക്ഷി കുടുംബാംഗങ്ങളെ ആദരിക്കും. 403 പ്രതിനിധികൾ പങ്കെടുക്കും. സമ്മേളനത്തിന്റെ ഭാഗമായി സെമിനാറുകൾ, കലാ-കായിക മത്സരങ്ങൾ, ക്വിസ് മത്സരം, ശുചീകരണ പ്രവർത്തനങ്ങൾ, വിളംബരജാഥകൾ തുടങ്ങി വിവിധ പരിപാടികൾ നടന്നു. ശനിയാഴ്ച വൈകുന്നേരം മയ്യിൽ ബസ് സ്റ്റാൻഡിൽ നടക്കുന്ന പ്രതിഭാസംഗമം എം. വിജിൻ എം.എൽ.എ. ഉദ്ഘാടനം ചെയ്യും. സമ്മേളനം ഞായറാഴ്ച വൈകുന്നേരം സമാപിക്കും.