അഴീക്കോട്:- നായ കുറുകെ ചാടിയതിനെത്തുടർന്ന് ഓട്ടോറിക്ഷ മറിഞ്ഞ് പരിക്കേറ്റ് ചികിത്സയിലായിരുന്ന ഓട്ടോഡ്രൈവർ മരിച്ചു. പൂതപ്പാറ സ്വദേശി പൊയ്തുംകടവിൽ താമസിക്കുന്ന ചേനാടത്ത് അബ്ദുൾ റസാഖ് (55) ആണ് മരിച്ചത്.
കണ്ണൂർ-അഴീക്കൽ റോഡിൽ വൻകുളത്തുവയൽ പെട്രോൾ പമ്പിനു സമീപം രണ്ടുദിവസം മുൻപായിരുന്നു അപകടം. അബ്ദുൾ റസാഖ് ഓട്ടോ ഓടിച്ചു പോകുകയായിരുന്നു. .സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരിക്കെ ബുധനാഴ്ച ഉച്ചയ്ക്കാണ് മരണം.
പരേതരായ അബ്‌ദുളളയുടെയും ഹലീമയുടെയും മകനാണ്.ഭാര്യ: തോലിച്ചി സുലേഖ. മക്കൾ:ഫിൽസർ, ഷറഫുദ്ദീൻ,സലാഹുദ്ദീൻ.സഹോദരങ്ങൾ: റസിയ, റംലത്ത്,നാസർ, അഷറഫ്,അഫ്സൽ.