മയ്യിൽ :- "എന്റെ തൊഴിൽ എന്റെ അഭിമാനം" പദ്ധതിയുടെ ഭാഗമായി മയ്യിൽ പഞ്ചായത്തിൽ എന്യുമറേറ്റേർസിനുള്ള പരിശീലനം നടത്തി.
ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ശ്രീ രവി മാണിക്കോത്ത് ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ അനിത വി വി അധ്യക്ഷത വഹിച്ചു. CDS ചെയർപേഴ്സൺ വി പി രതി സ്വാഗതം പറഞ്ഞു. കമ്മ്യൂണിറ്റി റിസോഴ്സ് പേഴ്സൺ രേഷ്മ എം വി, ടെക്നിക്കൽ അസിസ്റ്റന്റ് നിതിൻ എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി.