കൊളച്ചേരി:- പെരുമാച്ചേരി എ യു പി സ്കൂളും, നവകേരള ഗ്രന്ഥാലയം ചെറുപഴശ്ശിയും സംയുക്തമായി സംഘടിപ്പിച്ച വായനാച്ചങ്ങാത്തം പരിപാടി മയ്യിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി കെ കെ റിഷ്ന ഉദ്ഘാടനം ചെയ്തു.
മയ്യിൽ ഗ്രാമ പഞ്ചായത്ത് അംഗം സി.കെ.പ്രീത അധ്യക്ഷത വഹിച്ചു. എ. പി.മുകുന്ദൻ, റീത്ത ടീച്ചർ ,അനീഷ് ജി വി എന്നിവർ സംസാരിച്ചു. പി കുഞ്ഞികൃഷ്ണൻ പുസ്തക പരിചയം നടത്തി. പ്രധാനാധ്യാപകൻ എം സി കൃഷ്ണകുമാർ മാസ്റ്റർ സ്വാഗതവും സൗമ്യ ടീച്ചർ നന്ദിയും പറഞ്ഞു.