മയ്യിൽ:-എസ്.എഫ്.ഐ. ജില്ലാ പ്രസിഡന്റായി കെ. അനുശ്രീയെയും സെക്രട്ടറിയായി വൈഷ്ണവ് മഹേന്ദ്രനെയും ജില്ലാ സമ്മേളനം തിരഞ്ഞെടുത്തു. എസ്.എഫ്.ഐ. ജില്ലാ പ്രസിഡന്റായി ആദ്യമായാണ് ഒരു വനിത തിരഞ്ഞെടുക്കപ്പെടുന്നത്. സംസ്കൃത സർവകലാശാലയിലെ എം.എ. വിദ്യാർഥിനിയായ അനുശ്രീ പിണറായി സ്വദേശിനിയാണ്. പാലയാട് സെന്ററിലെ നിയമവിദ്യാർഥിയാണ് താഴെചൊവ്വ സ്വദേശിയായ വൈഷ്ണവ്. മറ്റു ഭാരവാഹികൾ: ശരത്ത് രവീന്ദ്രൻ, ജി.എൽ. അനുവിന്ദ്, പി. ജിതിൻ (വൈസ് പ്രസിഡന്റുമാർ), അഞ്ജലി സന്തോഷ്, പി.എസ്. സഞ്ജീവ്, കെ. സാരംഗ് (ജോ. സെക്രട്ടറിമാർ).
61 അംഗ ജില്ലാ കമ്മിറ്റിയെയും 19 അംഗ സെക്രട്ടേറിയറ്റിനെയും 44 സംസ്ഥാന സമ്മേളന പ്രതിനിധികളെയും സമ്മേളനം തിരഞ്ഞെടുത്തു.
സമാപന ദിവസമായ ഞായറാഴ്ച പ്രവർത്തന റിപ്പോർട്ടിൻമേലുള്ള ചർച്ചയ്ക്ക് ജില്ലാ സെക്രട്ടറി ഷിബിൻ കാനായിയും സംഘടനാ റിപ്പോർട്ടിൻമേലുള്ള ചർച്ചയ്ക്ക് സംസ്ഥാന പ്രസിഡന്റ് വി.എ. വിനീഷും മറുപടി പറഞ്ഞു. സംസ്ഥാന വൈസ് പ്രസിഡന്റ് എം.എസ്. ശരത്ത്, സംസ്ഥാന സെക്രട്ടേറിയറ്റംഗം ടി. അതുൽ, ഡി.വൈ.എഫ്.ഐ. ജില്ലാ പ്രസിഡന്റ് സരിൻ ശശി, മഹിളാ അസോസിയേഷൻ ജില്ലാ സെക്രട്ടറി പി.കെ. ശ്യാമള, സംഘാടകസമിതി കൺവീനർ എൻ. അനിൽകുമാർ തുടങ്ങിയവർ അഭിവാദ്യം ചെയ്ത് സംസാരിച്ചു.